അബുദാബി : തന്റെ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് (47) ആണ് മരിച്ചത്. സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ ചേർക്കുഴിയിൽ ആലി. മാതാവ്: ആയിശാബി. ഭാര്യ: ഷെമീല. മക്കൾ: റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

