ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തിൽ നിന്ന് ചാടി പെൺകുട്ടി മരിച്ചു

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: പെൺകുട്ടി പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ ആര്യാ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഐശ്വര്യയാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. ആത്മഹത്യക്ക് കാരണം എന്തെന്ന് അറിവായിട്ടില്ല.. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബിഷപ്പ് ഹൗസിന് സമീപമുള്ള ശാലോം എന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴേക്ക് ചാടിയത്. പെണ്‍കുട്ടിയുടെ ബാഗ് മൂന്നാം നിലയില്‍ ചാടിയ സ്ഥലത്ത് നിന്നും കണ്ടെത്തി. ഇതില്‍ നിന്നും പരീക്ഷാ പേപ്പര്‍ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണോ ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമായിട്ടില്ല. മുകളിൽ നിന്ന് ചാടിയ പെൺകുട്ടി ബിഷപ്പ് ഹാസിന്റെ കോമ്പൗണ്ടിലേക്കാണ് വീണത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *