പത്തനംതിട്ട – വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി (വി എസ് എസ് ) ലയന സമ്മേളനം നടത്തി. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി 127 ശാഖയിലേക്ക്, വിശ്വകർമ്മ സമാജം ( വി എസ് പി) പത്തനംതിട്ട ലയിച്ചു. ലയന സമ്മേളനം വി എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു. പി സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അജിത്ത് എസ്, ആർ ശ്രീകാന്ത് , ഉണ്ണി, മെഴുവേലി, പി സുഭാഷ്കുമാർ, കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
*പുതിയ ഭാരവാഹികൾ:
പ്രസിഡണ്ട് :പി സുഭാഷ് കുമാർ, സെക്രട്ടറി: കെ സുരേഷ്, ട്രഷറർ: എം രാജു.
*കമ്മറ്റി അംഗങ്ങൾ…
കെ രാജേഷ്, രതീഷ് കുമാർ ആർ, ടി പി രമേശ്, എ സോമസുന്ദരം, എൻ രമേശ് ,പി വി അശോക് കുമാർ, എൻ രേണു ,സി പാർത്ഥൻ, ഇ പി കൃഷ്ണൻ,എൻ മുരുകൻ.


