ദുബായ് : മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് ദുബായിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചു. വേങ്ങര എസ്.എസ് റോഡിൽ അമ്പലപ്പുറായിൽ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് (36) ആണ് മരിച്ചത്. ഹോർലൻസിലാണ് സംഭവം. കെട്ടിടത്തിന്റെ സ്റ്റയർകെയ്സിലൂടെ ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്ക് വീണ് ആസ്ബറ്റോസ് ഷീറ്റിൽ തല ഇടിച്ചായിരുന്നു മരണം.
മാതാവ്: ഖദീജ. ഭാര്യ: റഹ്മത്ത്. ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


