ആറന്മുള വള്ളസദ്യക്ക് ശശി തരൂർ എത്തിയപ്പോൾ

Pathanamthitta Food

ആറന്മുള : കഴിഞ്ഞ ദിവസം വള്ളസദ്യയിൽ പങ്കെടുക്കാൻ ശശി തരൂർ എം.പി. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ എത്തി. വള്ളസദ്യ വഴിപാട് ബുക്കുചെയ്ത കലാമണ്ഡലം മുൻ വൈസ് ചാൻസലർ പി.എൻ. സുരേഷിൻറെ അതിഥിയായാണ് അദ്ദേഹം എത്തിയത്. തൈമറവുംകര പള്ളിയോടത്തിനായിരുന്നു വള്ളസദ്യ . പള്ളിയോടത്തിൽ കയറി കരക്കാർക്കൊപ്പമെത്തിയ ശശിതരൂർ ക്ഷേത്രക്കടവു മുതൽ കൊടിമരച്ചുവടുവരെ നടന്ന് വള്ളപ്പാട്ടും പാടി അവർക്കൊപ്പം കൂടി. ഊട്ടുപുരയിലെത്തി വള്ളസദ്യ വിഭവങ്ങൾ ആസ്വദിച്ച് കഴിച്ചു. എല്ലാവർക്കുമൊപ്പം ചിത്രങ്ങളെടുക്കാനും സഹകരിച്ച അദ്ദേഹം മൂന്നുമണിവരെ സത്രത്തിൽ വിശ്രമിച്ച ശേഷമാണ് ആറന്മുളയിൽ നിന്ന് യാത്രയായത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *