18 മത് പ്രവാസി ഭാരതീയ ദിവസിന് ഭുവനേശ്വറിൽ തുടക്കമായി. നോർക്ക നേട്ടങ്ങളുടെ കലണ്ടർ എം.എ യൂസഫലി പ്രകാശനം ചെയ്തു.

India World

ഒഡീസ – ജനുവരി 08 മുതൽ 10 വരെ ചേരുന്ന 18-ാം പ്രവാസി ഭാരതീയ ദിവസിന് (PBD) ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 09 ന് ബഹു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നിർവ്വഹിക്കും. ചടങ്ങിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കാങ്ങലൂ മുഖ്യാതിഥിയാകും. ബഹു.രാഷ്ട്രപതി ശ്രീമതി. ദ്രൗപതി മുർമു അധ്യക്ഷത വഹിക്കുന്ന സമാപനസമ്മേളനത്തിൽ (ജനു.10) പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങളും സമ്മാനിക്കും. നോർക്കയുടെ ഇക്കഴിഞ്ഞ കലണ്ടർവർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച അച്ചീവ്മെന്റ് കലണ്ടർ ചടങ്ങിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ഡോ.എം.എ യൂസഫലി മസ്കറ്റിലെ ഇന്ത്യൻ എംബസി ഓണററി കോൺസുലർ (സലാല മേഖല) ഡോ. സനാതനനു നൽകി പ്രകാശനം ചെയ്തു. പ്രവാസികേരളീയരും, നോർക്ക പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. നോർക്ക റൂട്ട്സിന്റെ 2025 ജനുവരിയിലെ ആദ്യ ന്യൂസ് ലെറ്റർ ജനറൽ മാനേജർ രശ്മി റ്റി ഡോ. എം. എ യൂസഫലിക്ക് കൈമാറി. സംസ്ഥാനത്തുനിന്നും നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി ബി. സുനിൽ കുമാർ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ രശ്മി.റ്റി, റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള 08 അംഗ പ്രതിനിധി സംഘമാണ് പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നത്.

പ്രവാസി ഭാരതീയ ദിവസിന്റെ ആദ്യദിനമായ ബുധനാഴ്ച ചേർന്ന യുവ പ്രവാസി ഭാരതീയ ദിവസിൽ കേന്ദ്രമന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യ, ഡോ. എസ്. ജയശങ്കർ, ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരണ മാജി, ന്യൂസ് വീക്ക് സി.ഇ.ഒ ഡോ. ഡേവ് പ്രഗദ്, കേന്ദ്രസഹമന്ത്രിമാർ തുടങ്ങിയവർ സംബന്ധിച്ചു. 70 രാജ്യങ്ങളിൽ നിന്നായി 3000 ത്തോളം ഇന്ത്യൻ പ്രവാസിപ്രതിനിധികളാണ് ചടങ്ങുകളിൽ സംബന്ധിക്കുക. വികസിത ഭാരതത്തിനായുള്ള പ്രവാസികളുടെ സംഭാവന എന്നതാണ് ഇത്തവണത്തെ പ്രമേയം. 1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ ഓർമ്മപുതുക്കൽ കൂടിയാണ് പ്രവാസി ഭാരതീയ ദിവസ്. ചടങ്ങിൽ പങ്കെടുക്കുന്ന പ്രവാസികേരളീയ പ്രതിനിധികളുമായും നോർക്ക സംഘം ആശയവിനിമയം നടത്തും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *