സമസ്ഥാപരാധവും പൊറുക്കണമെന്ന പ്രാർത്ഥനയോടെ.. ആറൻമുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിൽ, പ്രായശ്ചിത്ത ചടങ്ങുകൾ

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – ഭഗവാന് വിളമ്പുന്നതിനു മുമ്പ് അതിഥികൾക്ക് സദ്യ വിളമ്പിയത് തെറ്റ് : സമസ്ഥാപരാധവും പൊറുക്കണമെന്ന പ്രാർത്ഥനയോടെ.. ആറൻമുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിൽ, പ്രായശ്ചിത്ത ചടങ്ങുകൾ നടന്നു. കഴിഞ്ഞ വർഷം സെപ്തമ്പർ മാസം 14 ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യ,.. ഭഗവാന് നിവേദിക്കും മുൻപ്, മന്ത്രി വി എൻ വാസവൻ അടക്കമുള്ള വി ഐ പി കൾക്ക് വിളമ്പിയത്.. ആചാര ലംഘനമാണെന്ന്, ക്ഷേത്രം തന്ത്രി തെക്കേടത് കുഴിക്കാട്ട് ഇല്ലത്ത് വാസുദേവൻ പരമേശ്വരൻ ഭട്ടതിരിപ്പാട് കണ്ടെത്തുകയും.. പ്രായശ്ചിത്തം നടത്താൻ നിർദേശിക്കുകയായിരുന്നു. തന്ത്രിയുടെ നിർദേശപ്രകാരം വിളിച്ച്ചൊല്ലി പ്രാർത്ഥനയും, എണ്ണാപ്പണ സമർപ്പണവുമാണ് ഇന്നലെ നടന്നത്.

ഇന്നലെ വൈകുന്നേരം 5 മണിയോടെ, ക്ഷേത്രം തന്ത്രി, മേൽശാന്തി, ദേവസ്വം അധികൃതർ, ക്ഷേത്രം ജീവനക്കാർ, ക്ഷേത്രൊപദേശകസമിതി ഭാരവാഹികൾ, പള്ളിയൊട സേവാസംഘം ഭാരവാഹികൾ, കൈസ്ഥാനീയരായ കുടുംബങ്ങളിലെ കാരണവൻമ്മാർ , എന്നിവർ ക്ഷേത്ര കൊടിമരച്ചുവട്ടിലെത്തി.. ഭഗവാനെ തൊഴുത്, നാമജപത്തോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച്… വീണ്ടും കൊടിമരച്ചുവട്ടിൽ എത്തി. തുടർന്ന് തന്ത്രി ചൊല്ലി കൊടുത്ത, വിളിച്ച് ചൊല്ലിപ്രാർത്ഥന ഏറ്റുചൊല്ലി. അറിഞ്ഞും അറിയാതെയും ചെയ്ത്പോയ സമസ്പേരാധങ്ങളും പൊറുക്കണമെന്ന പേക്ഷിച്ച്.. ക്ഷേത്രത്തിനുള്ളിൽ കടന്ന്, ഭഗവാനെ നമസ്ക്കരിച്ച ശേഷം, നടക്ക് മുന്നിലെ ഉരുളിയിൽ എണ്ണാപ്പണം സമർപ്പിച്ചു. ഇതോടെ പ്രായശ്ചിത്തത്തിൻ്റെ ആദ്യ ഘട്ടം പൂർത്തിയായി. ഇനി ഫെബ്രുവരി 5 ന് തിടപ്പള്ളിയിൽ ഒരുപറ അരിയുടെ സദ്യയും, നാല് കറി വിഭവങ്ങളും തയാറാക്കി നേതിച്ച ശേഷം,.. വള്ളസദ്യയുടെ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തി, 11 പറ അരിയുടെ സദ്യ ഊട്ടുപുരയിൽ തയ്യാറാക്കി.. പ്രായശ്ചിത്ത കർമ്മങ്ങളിൽ പങ്കെടുത്തവർക്കും ഭക്തർക്കും വിളമ്പും. തുടർന്ന് ഇനി മേലിൽ തെറ്റ് ആവർത്തിക്കില്ലെന്നും, വിധിപ്രകാരം വള്ളസദ്യ നടത്തിക്കൊള്ളാമെന്നും ഭഗവാന് മുന്നിൽ സത്യം ചെയ്യുന്നതോടെ പ്രായശ്ചിത്ത കർമ്മങ്ങൾ പൂർത്തിയാകും

Leave a Reply

Your email address will not be published. Required fields are marked *