ഓമല്ലൂർ – പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകർന്നു നൽകാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിൽ ഓമല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ ഗ്രേഡോടെ ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തി.
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ജി. അനിൽകുമാർ സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാലിന് കൈമാറി. , വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. മനോജ് കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്‌സൺ സാലി തോമസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. രഞ്ജിമ എന്നിവർ പങ്കെടുത്തു


