പത്തനംതിട്ട – പത്തനംതിട്ട ജില്ലയിലെ CRPF ജവാൻമാരുടെ കൂട്ടായ്മയായ സഹ്യാദ്രി സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ട്രഷറാറും, നിലവിൽ തിരുവനന്തപുരം CRPF ക്യാമ്പിലെ സൈനികനും കോന്നി വെട്ടൂർ സ്വദേശിയുമായ Insp ഷാജി ദാനിയേലിന് ഈ വർഷത്തെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ചത് . 1988 ൽ CRPF ൽ ജോലിയിൽ പ്രവേശിച്ച ഷാജി ജമ്മു കാശ്മീർ’ പഞ്ചാബ് , ഛത്തീസ്ഗഡ് , മണിപ്പൂർ , പോലെ അതികഠിനമായ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
അതിവിശിഷ്ട സേവാ മെഡൽ, സ്പെഷ്യൽ ഡ്യൂട്ടി മെഡൽ ഉൾപ്പടെ 5 മെഡലുകളും 45 ലധികം ക്യാഷ് അവാർഡും മൂന്ന് പ്രശംസ പത്രവും അദ്ദേഹം നേടിയിട്ടുണ്ട്. കൊല്ലം തലവൂർ അമ്പിക്കുഴിയിൽ അനിതാ ജോണ് ആണ് സഹധർമ്മിണി, എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ അഷ്ന മറിയം ഷാജി മകളാണ്.


