‘തലവടി ചുണ്ടൻവി കെയർ പ്രോജക്ട് ‘ ഉദ്ഘാടനം മെയ് 10ന്

Kerala Alappuzha

ആലപ്പുഴ : ഈ വരുന്ന നെഹ്റു ട്രോഫി മത്സരത്തിൽ കന്നി അങ്കത്തിനായി തയ്യാറെടുക്കുന്ന തലവടി ചുണ്ടൻ സാമൂഹിക പ്രതിബദ്ധതയ്ക്കും ലഹരിവിരുദ്ധ ബോധക്കരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കി കൊണ്ട് ‘ വി കെയർ ടീം’ രൂപികരിക്കുന്നു. യുവാക്കളെ തുഴച്ചിൽ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതി മറ്റ് വള്ളം സമിതികളിൽ നിന്നും തികച്ചും വ്യത്യസ്തത നല്കും.

ചടങ്ങിൽ തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.കെയർ പ്രോജക്ടിൻ്റെ ഉദ്ഘാടനം എടത്വ എസ് എച്ച് ഓ : കെ.ബി ആനന്ദബാബു ഉദ്ഘാടനം ചെയ്യും.

നീരേറ്റുപുറം ജംഗ്ഷനിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, സ്ഥിരം സമിതി ചെയർപേഴ്സൺ കൊച്ചുമോൾ ഉത്തമൻ, ജോജി ജെ വയലപ്പള്ളി, സുജിമോൾ സന്തോഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാ ക്കുട്ടി ഫിലിപ്പ്, എൽസി പ്രകാശ് ,ബിനു സുരേഷ്, കലാ മധു ,സുജ സ്റ്റീഫൻ, പ്രിയ അരുൺ, ബിന്ദു ഏബ്രഹാം, അരുൺ പി.ജോൺ, വിനോദ് പി. മത്തായി എന്നിവർ പ്രസംഗിക്കുമെന്ന് മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത് ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.

സെലക്ഷൻ ട്രയൽ മേയ് 21ന് പ്രൊഫഷണൽ കോച്ചിൻ്റെ നേതൃത്വത്തിൽ നടക്കും.ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക പദ്ധതി പ്രകാരം ആകർഷകമായ സമ്മാനങ്ങളും തലവടി ടൗൺ ബോട്ട് ക്ലബും , തലവടി ചുണ്ടൻ സമിതിയും , തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷനും, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.ആദ്യ സംഭാവന സ്വീകരിക്കുന്നതിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *