@സന്തോഷ് സദാശിവമഠം
തിരുവല്ല: തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള വായനാ പക്ഷാചരണത്തിൻ്റെ താലുക്ക് തല സമാപനാഘോഷവും ഐ വി ദാസ് ദിനാചരണവും തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല ഹാളിൽ നടന്നു. വിവരാവകാശ കമ്മീഷൻ മുൻ അംഗം കെ വി സുധാകരൻ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ. ഫ്രാൻസിസ് വി ആൻ്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി ബാലചന്ദ്രൻ, വൈസ് പ്രസിഡൻ്റ് ജോർജ് തോമസ്, ജോയിൻ്റ് സെക്രട്ടറി പ്രഫ. കെ വി സുരേന്ദ്രനാഥ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി എ റെജികുമാർ, മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലാ സെക്രട്ടറി കോശി ജേക്കബ്, സമിതി അംഗം ഷാബു ദാനിയേൽ എന്നിവർ പ്രസംഗിച്ചു.
അഗ്‌നിശമന രക്ഷാസേനയുടെ 2023ലെ ബാഡ്‌ജ് ഓഫ് ഓണർ നേടിയ തിരുമൂലപുരം ഗ്രന്ഥശാലാ അംഗം റോയ് ദേവസ്യയെ ചടങ്ങിൽ ആദരിച്ചു.


