ആറന്മുളയിൽ ഇന്ന് പുതിയ കട ഉദ്ഘാടനം ചെയ്യാനിരിക്കെ ഉടമയായ യുവതി തൂങ്ങി മരിച്ച നിലയിൽ

Pathanamthitta Kerala

ആറന്മുള: വാടക വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ. വല്ലന കാവിന്റെ മേലേതിൽ യശോധരന്റെ മകൾ ശ്രീജ (41)യാണ് മരിച്ചത്. സ്വന്തമായി തുടങ്ങാനിരുന്ന കടയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് നൽക്കാലിക്കൽ മായാലുമണിലെ വാടക വീട്ടിൽ മൃതദേഹം കണ്ടത്.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് സമീപം ചിപ്‌സ് ആൻഡ് സ്വീറ്റ് കോർട്ട് ഇന്ന് രാവിലെ ഒമ്പതിനും 10 നും ഇടയിൽ ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ശ്രീജ ജീവനൊടുക്കിയത്. പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കാതെ വന്നതാണ് മരണ കാരണമെന്ന് കരുതുന്നു. കോഴഞ്ചേരി തഹസിൽദാരുടെ നേതൃത്വത്തിൽ ആറന്മുള പോലീസ് മേൽനടപടി സ്വീകരിച്ചു.

സംസ്‌കാരം വെള്ളി രാവിലെ 11 ന് വല്ലനയിലെ വീട്ടുവളപ്പിൽ. മക്കൾ: നവ്യ, നന്ദു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *