പത്തനംതിട്ടയിൽ വിദ്യാർത്ഥികളും വിദ്യാർത്ഥികളുടെ രൂപത്തിൽ വന്ന ഗുണ്ടകളും തമ്മിൽ അടിപിടി ; വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടായ നഷ്ടത്തിൽ പ്രതിഷേധിച്ചു വ്യാപാരികൾ.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഇന്നലെ വൈകിട്ട് 4 മണി കഴിഞ്ഞ് പുതിയ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളും വിദ്യാർത്ഥികളുടെ രൂപത്തിൽ വന്ന ഗുണ്ടകളും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടിച്ചു നശിപ്പിക്കുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ഇത് അറിഞ്ഞ വ്യാപാരസമൂഹം ഈ സ്ഥലം സന്ദർശിക്കുകയും ചെയ്‌തിരുന്നു.

ബസ് സ്റ്റാൻഡിലെ പോലീസ് എയ്‌ഡ് പോസ്റ്റ് നിലവിൽ വിദ്യാർത്ഥികൾ ആണ് നിയന്ത്രിക്കുന്നതെന്നും ഈ പോലീസ് എയ്‌ഡ് പോസ്റ്റിൽ 24 മണിക്കൂറും നിയമപാലകര നിയമിക്കണമെന്നും വ്യാപാരികൾക്കും പൊതുസമൂഹത്തിനും ബസ് സ്റ്റാൻഡിൽ വരുന്ന യാത്രക്കാർക്കും ശാരീരികപരവും മാനസികപരവുമായും ഉപദ്രവം ഏൽക്കാതെ സംരക്ഷിക്കണമെന്നും, വർഷങ്ങളായി അവിടെ നടക്കുന്ന അടിപിടികൾക്ക് ഒരു ശാശ്വത പരിഹാരം കാണണമെന്നും അറിയിക്കുന്നു…

ഇന്നലെ വൈകിട്ട് (11-08-2026) സെൻ്റ് പീറ്റേഴ്‌സ് ജംഗ്ഷൻ സമീപമുള്ള മജെസ്റ്റിക് കാർ അക്‌സസ്സെറീസ് സ്ഥാപനത്തിൽ ഗുണ്ട ആക്രമണം നടത്തുകയും അവിടെ ഉണ്ടായിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്‌തിരുന്നു. സ്ഥാപന ഉടമ പോലീസിൽ പരാതിപ്പെടുകയും ചെയ്‌തിരുന്നു.

നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾക്ക് എതിരെയുള്ള നിരന്തരമായ ഗുണ്ട ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കടുത്ത പ്രതിഷേധവുമായി മുന്നോട്ട് ഇറങ്ങുമെന്ന് അറിയിച്ചുകൊള്ളുന്നു.

പ്രതിഷേധ സമരം യൂണിറ്റ് പ്രസിഡൻ്റ് അബു നവാസ് എം ഉദ്ഘാടനം ചെയ്തു . യൂണിറ്റ് വൈസ് പ്രസിഡൻ്റ് എൻ.എ.നെസാം അദ്ധ്യക്ഷത വഹിച്ചു . യൂണിറ്റ് ജനറൽ സെക്രട്ടറി കെ.സി. വർഗീസ്സ് സ്വാഗതം പറഞ്ഞു. യൂണിറ്റ് ട്രെഷറർ ഉല്ലാസ് പി , ജില്ലാ സെക്രട്ടറി ശശി ഐസക് , റ്റി.വി.മിത്രൻ , അഹമ്മദ് സാലി, സജി എം ജോർജ്ജ് , ജോർജ്ജ് വർഗീസ് , അബ്‌ദുൾ മജീദ് , റെമീസ് , കണ്ണൻ , സുറൂർ ഷാജി, നിയാസ് കൊന്നമൂട്, ഷിബു എന്നിവർ പ്രസംഗിച്ചു. സുബൈയ്യ , മജീദ് , സോജ , സോമൻ , റെമീസ് , കണ്ണൻ , ആൻ്റണി തോമസ് എന്നിവർ പ്രകടനം നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *