മെഴുവേലി : ആനന്ദഭൂതേശ്വരനായ മഹാദേവനെയും, പിതൃക്കളെയും സാക്ഷിയാക്കി ഭക്തിയുടെയും പൂർവികസ്മരണയുടെയും ആത്മീയത നിറഞ്ഞ പൂജകളോടെ കർക്കടകവാവ്, മെഴുവേലി ശ്രീ ആനന്ദ ഭൂതേശ്വരം മഹാദേവർക്ഷേത്ര സന്നിധിയിലും ഭക്തിനിർഭരമായി ആചരിച്ചു.
ക്ഷേത്ര മേൽശാന്തി ജിബിലാഷ് ശാന്തികളുടെമുഖ്യ കാർമ്മീകത്വത്തിൽ അതിരാവിലെ തന്നെ ബലിതർപ്പണം, പിതൃബലി, പിതൃപൂജ തിലഹഹോമം, കൂട്ട നമസ്കാരം, ഒറ്റ നമസ്കാരം എന്നീ പൂജകളും നടന്നു. ഭക്തി നിർഭരമായ ചടങ്ങുകളിൽ നിരവധി ഭക്തരാണ് പങ്കുചേർന്നു അവരുടെ പിതൃക്കൾക്ക് പൂജകളും ബലികർമ്മങ്ങളും അനുഷ്ഠിച്ചത്.
ചടങ്ങുകൾക്ക് ക്ഷേത്ര ഭരണ സമിതി ചെയർ പേഴ്സൺ ശ്രീദേവി റ്റോണി, കൺവീനർ സുരേഷ് പൊട്ടന്മല കമ്മിറ്റി അംഗങ്ങളായ കെ ആർ .പ്രസന്നൻ, പ്രസാദ് എം ജെ, വിനു പാലനിൽക്കുന്നതിൽ, ദദ്രൻ എം വി, അനിഷ് പിബി, വിനു പത്തിശ്ശേരിൽ, പി വി പ്രദീപ്, സജി കാവുംപടി, സിംഹള സൗദൻ, സുര പെരും കുന്നിൽ തുടങ്ങിയവർ നേതൃത്വം നൽകി.



