സ്വാതന്ത്ര്യദിനാഘോഷം: പത്തനംതിട്ടയിൽ ഡ്രസ് റിഹേഴ്‌സൽ നടത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സൽ അരങ്ങേറി. പത്തനംതിട്ട ഡിഎച്ച്ക്യൂ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് പി പി സന്തോഷ് കുമാർ നേതൃത്വം നൽകി. പൊലിസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെആർസി, ബാൻഡ് ഉൾപ്പെടെ 21 പ്ലറ്റൂൺ ഡ്രസ് റിഹേഴ്‌സലിൽ അണിനിരന്നു.

പത്തനംതിട്ട ഡിഎച്ച്ക്യു ക്യാമ്പിലെ കെ എൻ ബിജുലാൽ ആണ് പരേഡ് കമാൻഡർ. എസ് സന്തോഷ് സെക്കൻഡ് കമാൻഡറും. അടൂർ ഹോളി ഏഞ്ചൽസ് ഇഎം സ്‌കൂൾ, കിടങ്ങന്നൂർ എസ്വിജിവി എച്ച്എസ്എസ്, പത്തനംതിട്ട ജവഹർ നവോദയ വിദ്യാലയ എന്നീ സ്‌കൂളുകളിലെ വിദ്യാർഥികൾ സംസ്‌കാരിക പ്രകടനത്തിന്റെ റിഹേഴ്സൽ നടത്തി. പങ്കെടുത്തവർക്ക് പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ ലഘുഭക്ഷണമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *