മൺസൂണിന് ശേഷം റോഡുകളുടെ റീസ്റ്റോറേഷൻ പ്രവർത്തികൾ പൂർത്തികരിക്കും ; പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ ഹർജിക്ക് ആധാരമായി നൽകിയ മറുപടി 

Alappuzha
Print Friendly, PDF & Email
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍  സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് റോഡിൽ ഉണ്ടായ കുഴികൾ റോഡുകളുടെ റെസ്റ്റോറേഷൻ പദ്ധതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിടുണ്ടെന്ന്   കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ ഹർജിക്ക് ആധാരമായി കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോർട്ടിലാണ് വൃക്തമാക്കിയത്.

കുട്ടനാട്ടിന്റെ സവിശേഷ സാഹചര്യത്തിൽ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് മൺസൂണിന് ശേഷം റോഡുകളുടെ റെസ്റ്റോറേഷൻ പ്രവർത്തികൾ പൂർത്തികരിക്കും.

പൈപ്പ് ലൈന്‍  സ്ഥാപിച്ചത് മൂലം തകർന്ന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥ യാണ്.ആഗസ്റ്റ് 18ന് കേസ് വീണ്ടും പരിഗണിക്കും.

മൺസൂണിന് ശേഷം റോഡുകളുടെ റെസ്റ്റോറേഷൻ പ്രവർത്തികൾ പൂർത്തികരിക്കും: ആഗസ്റ്റ് 18ന് കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *