സുദർശനം നേത്ര ചികിത്സാലത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഗൃഹപ്രവേശനം

Health Pathanamthitta
Print Friendly, PDF & Email

തിരുവല്ല : സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെൻ്ററിൻ്റെ 2-ാമത്തെ അനക്സ് മന്ദിരം ഇന്ന് തുറന്നു. മുഖ്യ ആശുപത്രിയോട് ചേർന്ന് സൗകര്യപ്രദമായ അന്തരീക്ഷത്തിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. മുനിസിപ്പൽ കൗൺസിലർ ജാസ് പോത്തൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി ഡയറക്ടർ ശാന്തി ഗോകുൽ, ഡപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. ചിത്രാ രാജൻ സീനിയർ മോസ്റ്റ് തെറാപ്പിസ്റ്റ് രാജി സന്തോഷ് എന്നിവർ ചേർന്ന് അഞ്ജനം ഗോകുലം ശങ്കരം എന്നീ 3 കെട്ടിടങ്ങളുടെ സൂചകമായി 3 കേക്കുകൾ മുറിച്ചു.

ലയൺസ് ജേസീസ് റോട്ടറി ക്ലബുകളെ പ്രതിനിധീകരിച്ച് മാത്യു ചാണ്ടി, എബ്രഹാം മണക്ക് ബെൻസൺ, മനോജ് കുമാർ, ജെറിൻ, ജോളി ഔസേഫ്,ഹാരിസ് അബ്ദുൾ കരീം, ഷാജി വർഗ്ഗീസ് വൈ എം സി എ സ്പോർട്ട്സ് സെക്രട്ടറി കുര്യൻ ചെറിയാൻ, ജനം ടിവി ജില്ലാ കോർഡിനേറ്റർ സന്തോഷ് സദാശിവമഠം, പ്രമുഖ സോപാന ഗായകൻ ശിവകുമാർ അമൃതകല, പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. പി. സുരേഷ്കുമാർ, സുനിൽകുമാർ സ്ഥപതി കൺസ്ട്രക്ഷൻസ്,പ്രമുഖ ഇൻ്റീരിയർ ഡിസൈനർ രേഖാ സുരേഷ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ ബഹ്മശ്രികണ്ണൻ നമ്പൂതിരിയുടെ പ്രധാന കാർമികത്വത്തിൽ ഗണപതിഹോമവും വാസ്തു പൂജയും നടന്നു. ശാന്തി ഗോകുൽ പാല് കാച്ചൽ ചടങ്ങ് നിർവ്വഹിച്ചു. അതിഥികൾക്ക് സദ്യയും ഒരുക്കിയിരുന്നു. സുദർശനത്തിൽ ഇപ്പോൾ 25 കുടുംബങ്ങൾക്ക് താമസിച്ച് വിദഗ്ധ ആയുർവേദ നേത്ര / പഞ്ചകർമ്മ ചികിത്സകൾ നടത്തുന്നതിനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനറേറ്റർ വൈദ്യുതി, സൗജന്യ വൈഫൈ FSSAI അംഗീകൃത ഭക്ഷണശാല സോളാർ വാട്ടർ എന്നിവയും സുദർശനത്തിൽ ഇതിനോടകം സജ്ജമാണ്. ചീഫ് ഫിസിഷ്യൻ ഡോ. ബി.ജി. ഗോകുലൻ സ്വാഗതം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *