അടൂർ – കിണറ്റിൽ വീണ വൃദ്ധയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി കരക്കെത്തിച്ചു. അടൂർ മാമൂടാണ് സംഭവം. പുലർച്ചെ മുകളിലേക്ക് കെട്ടി മറക്കാത്ത കിണറ്റിലേക്ക് ശാന്ത എന്ന വയോധിക വന്ന് വീഴുകയായിരുന്നു. 30 അടി താഴ്ചയുള്ള കിണറ്റിലേക്കായിരുന്നു വയോധിക വീണത്. 15 അടി വെള്ളം ഉണ്ടായിരുന്ന കിണറ്റിൽ നാലുമണിക്കൂറോളം മോട്ടോറിന്റെ പൈപ്പിൽ പിടിച്ച് ശാന്ത കിടക്കുകയായിരുന്നു. തുടർന്ന് അന്ഗ്നിശമന സേനാ ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും അവരെത്തി കിണറ്റിലിറങ്ങി ശാന്തയെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

