ചിറ്റൂർ കടവിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

Pathanamthitta

കോന്നി : അച്ചൻകോവിൽ ആറ്റിൽ ചിറ്റൂർ കടവിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം ഫയർഫോഴ്സ് ടീമിന്റെ നിരന്തര തിരച്ചിലിൽ ഇന്നു രാവിലെ മൃതദേഹം കണ്ടെടുക്കുവാൻ സാധിച്ചു. പയ്യനാമൺ മച്ചിക്കാട് സ്വദേശി ആശാരിയേത്ത് ലിജോ ജോസഫ് ആണ് മരണപ്പെട്ടത്. ഡീസൽ മെക്കാനിക്കായ ഇദ്ദേഹം വളരെയധികം നാൾ ഗൾഫിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുമാസം മുമ്പ് നാട്ടിൽ വരികയും കോന്നിയിലുള്ള ഒരു ഫോർവീലർ വർക്ക് ഷോപ്പിൽ ജോലി ചെയ്തു വരികയും ആയിരുന്നു.

19-7 2026 ഞായറാഴ്ച രാത്രി 7 അരയോടെ ലഭിച്ചതിനെ തുടർന്ന് പത്തനംതിട്ട സ്‌ക്യൂബ ടീം സംഭവ സ്ഥലത്ത് എത്തുകയും കനത്ത മഴയും ഇരുട്ടിനെയും അവഗണിച്ചു തിരച്ചിൽ നടത്തുകയും കാലാവസ്ഥ പ്രതികൂലമായതോടെ ഒമ്പതുമണിക്ക് തിരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. പിറ്റേദിവസം 20/07/2026 രാവിലെ അഞ്ചരയോടെ തിരച്ചിൽ ആരംഭിക്കുകയും ശക്തമായ ഒഴുക്കിൽ ഡിങ്കി ഇറക്കാൻ സാധിക്കാത്ത സാഹചര്യം ആയതിനാൽ ആറിന്റെ വശങ്ങളിലെ മരങ്ങളിൽ റോപ് കെട്ടി, റോപ്പിന്റെ നടുക്കായി ആങ്കർ സെറ്റ് ചെയ്തും, ജാക്ക് സ്റ്റേ മെത്തേടിലൂടെയും ഡൈവ് നടത്തി ഏകദേശം 3 അര മണിക്കൂർ സെർച്ചിലൂടെ 5 മീറ്റർ ഡെപ്ത്തിൽ നിന്നും പരേദന്റെ ബോഡി കണ്ടെത്തി. വിഷനും ഒഴുക്കും പ്രതികൂലം ആയിരുന്നു…

Crew :- SFRO സുജിത് നായർ, Gr SFRO ശ്രീ കുമാർ, FRO(D) രാമകാന്ത്, FRO അജിലേഷ്, സാബിർ, HG വിനയചന്ദ്രൻ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *