മാർത്തോമ്മാ സഭ ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ് വാർഷിക സമ്മേളനം

Pathanamthitta

തിരുവല്ല – സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തു പിടിക്കുവാൻ വികസന സംഘം തയാറാകണമെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്ത പറഞ്ഞു. മാർത്തോമ്മാ സഭ ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ് വാർഷിക സമ്മേളനം ഉൽഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം… റവ. ഷിബു സാമൂവേൽ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. അഡ്വ. ബിനു വി. ഈപ്പെൻ ബഡ്ജറ്റ് അവതരിപ്പിച്ചു. റവ. ജോസഫ് ജോണി, മോഡി പി. ജോർജ്, ജോസി കുര്യൻ, ബിജോ വർഗീസ്, കുരുവിള മാത്യൂസ്, സാമൂവേൽ ജോർജ്, ഡോ. കോശി മത്തായി എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് ക്രമീകരങ്ങൾക്ക് വികാരി ജനറൽ വെരി റവ. തോമസ് കെ. ജേക്കബ് നേതൃത്വം നൽകി… 2026-29 ലെ ഭാരവാഹികളായി ജോസി കുര്യൻ വൈസ് പ്രസിഡന്റ്‌, റവ. ഷിബു സാമൂവേൽ ജനറൽ സെക്രട്ടറി, ബിജോ വർഗീസ് ട്രഷറെർ എന്നിവരെയും 24 അംഗ മാനേജിങ് കമ്മറ്റിയെയും തെരെജെടുത്തു..

@ബിജു നൈനാൻ മരുതുക്കുന്നേൽ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *