പത്തനംതിട്ട – കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവല്ലയിലെ പ്രളയ സാധ്യത പ്രദേശങ്ങൾ എൻഡിആർഎഫ് സംഘം സന്ദർശിച്ചു. പെരിങ്ങര വില്ലേജിലെ മണിമലയാറിന്റെയും നിരണം വില്ലേജിലെ പമ്പയാറിന്റെയും തീരപ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ട മേപ്രാൽ സെന്റ് ജോൺസ് എൽപിഎസ്, നിരണം വെസ്റ്റ് എം ഡി എൽ പി എസ്, കടപ്ര സെന്റ് മേരീസ് യുപിഎസ് തുടങ്ങിയ സ്‌കൂളുകൾ സന്ദർശിച്ചു. വിവിധ സ്ഥലങ്ങളിലെ പ്രളയ സാധ്യത, സുരക്ഷാക്രമീകരണങ്ങൾ, മുൻ വർഷങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ വിശദാംശങ്ങൾ തുടങ്ങിയവ വിലയിരുത്തി. പെരിങ്ങര വില്ലേജ് ഓഫീസർ പി ശിവകുമാർ , നിരണം വില്ലേജ് ഓഫീസർ എസ് ശ്രീകല തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

