പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ..
സഹായഹസ്തം പദ്ധതി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള 55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനമാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിൽ 2023-24 സാമ്പത്തിക വർഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി ഓൺലൈൻ വെബ് സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങൾ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. ഫോൺ. 0468 2966649.
സ്പോട്ട് അഡ്മിഷൻ
കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആർഡി) കീഴിൽ കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്റ്റടികെ) നടത്തുന്ന ബിഎസ്‌സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലെ 2023-26 ബാച്ചിലേക്ക് (എം.ജി യൂണിവേഴ്സിറ്റി അഫിലിയേഷൻ) മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുളള ഒരു സീറ്റിലേക്ക് ഇന്ന് (സെപ്തംബർ 08) ന് രാവിലെ 10.30 ന് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുന്നു. ഫോൺ : 0468 2240047, 9846585609.
വെറ്ററിനറി സയൻസിൽ ബിരുധദാരികൾക്ക് അവസരം
കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിന് വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. കേരള വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസിൽ ബിരുധദാരികൾക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുളള ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസിൽ സെപ്റ്റംബർ 12 ന് രാവിലെ 11 മുതൽ 01.15 വരെ നടത്തുന്ന ഇന്റർവ്യുവിൽ ഹാജരാകുന്ന ഉദ്യോഗാർഥികളിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി നിയമനം നൽകും. താൽപര്യമുളളവർ ബയോഡേറ്റ, ആധാർ കാർഡ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പുും സഹിതം സെപ്റ്റംബർ 12 ന് രാവിലെ 11 ന് മുൻപ് ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസിൽ ഇൻന്റർവ്യുവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പടാം. ഫോൺ: 0468 2270908.
പ്രവാസികൾക്ക് സംരംഭകത്വ പരിശീലനം
പ്രവാസി സംരംഭകർക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ സൗജന്യ സംരംഭകത്വപരിശീലന പരിപാടി നടത്തുന്നു. പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തു നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ(എൻബിഎഫ്‌സി ) ആഭിമുഖ്യത്തിൽ ഒക്ടോബറിൽ പത്തനംതിട്ട ജില്ലയിൽ നടത്താൻ ഉദ്ദേശിക്കുന്ന സൗജന്യ ഏകദിന സംരഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സെപ്തംബർ 25 ന് മുൻപായി എൻഎഫ്ബിസി യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2770534,8592958677.ഇമെയിൽ : nbfc.norka@kerala.gov.in/nbfc.coordinator@gmail.com
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ സെപ്തംബറിൽ ആരംഭിക്കുന്ന രണ്ടു വർഷം , ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി , പ്രീ – പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314.


