പത്തനംതിട്ട: സംസ്ഥാനത്തെ ജിവനക്കാരുടെയും, അദ്ധ്യാപകരുടെയും ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയും, ഖജനാവ് കാലിയാക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാർ ആസൂത്രിതമായി കൊള്ള നടത്തുകയാണെന്ന് ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പളത്തിൻ്റെ ഭാഗമായ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ അഫിഡവിറ്റ് കൊടുത്തത് സർക്കാരിൻ്റെ ജീവനക്കാരോടുള്ള സമീപനമാണ് കാണിക്കുന്നത്. ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം, ഹൗസ് ബിൽഡിംഗ് അഡ്വാൻസ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ആണ് ഇടതുപക്ഷ ഭരണത്തിൽ ജീവനക്കാർക്ക് നഷ്ടമായത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ഷിബു മണ്ണടി,ജില്ലാ ട്രഷറർ ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, ബി പ്രശാന്ത് കുമാർ, ബിജു ശാമുവേൽ, ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു സലിംകുമാർ, ഡി ഗീത , അബു കോശി,വിനോദ് മിത്രപുരം, ജില്ലാ ജോയിൻ്റ് സെക്രട്ടറി , പിക്കു വി സൈമൺ,അനു കെ അനിൽ, ദർശൻ ഡി കുമാർ,നൗഫൽ ഖാൻ,ജുഫാലി മുഹമ്മദ് ആർ പ്രസാദ്, ഷെബിൻ വി ഷെയ്ക്ക്, സുനിൽ വി കൃഷ്ണൻ,അൽ അമീൻ, ഷാജൻ, ആകാശ് എസ് നായർ, അരുൺ, റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ ഷാജി വെട്ടിപ്പുറം : എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിയ ഉപവാസ സമരം ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.


