അക്ഷര വീട് പദ്ധതി ജില്ലാതല ഉദ്ഘാടനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ നടപ്പിലാക്കുന്ന അക്ഷരവീട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സേതുലക്ഷ്മി നിർവഹിച്ചു. ടീച്ചർ നിർമ്മിച്ചു നൽകിയ സ്നേഹ ഭവനങ്ങളിലെ കുട്ടികൾക്ക് ആരോഗ്യം ശുചിത്വം എന്നിവയുടെ ആവശ്യകതയെ പറ്റിയുള്ള ക്ലാസ്സ് ഡോ. സേതുലക്ഷ്മിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുകയും ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുകയും അവർക്കായി സ്കോളർഷിപ്പുകൾ നൽകുകയും ചെയ്തു. അക്ഷരങ്ങൾ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും കുടകളും സമ്മാനമായി നൽകുകയുണ്ടായി. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ.. ആര്യ . സി. എൻ. എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ SHAJI VETTIPURAM:
ഡോ. എം. എസ് .സുനിൽ നടപ്പിലാക്കുന്ന അക്ഷരവീട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സേതുലക്ഷ്മി നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *