മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ വലിയ പെരുന്നാളിന് ഇന്ന് കൊടിയേറും. ( 26 ഏപ്രിൽ 2026 )

Pathanamthitta

കിടങ്ങന്നൂർ : ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി
യിൽ (മലങ്കാവ്) വിശുദ്ധ ഗീവറുഗീസ് സഹദായുടെ വലിയ പെരുന്നാളിന് ഇന്ന് തുടക്കമാകും. നാളെ രാവിലെ 7 ന് പ്രഭാത നമസ്ക്കാരം 8 ന് വിശുദ്ധ കുർബ്ബാന ഫാദർ ജോൺ കുറിയാക്കോസ് . 10-30ന് പെരുന്നാൾ കൊടിയേറ്റ്. വൈകിട്ട് 5. ന് സന്ധ്യാനമസ്ക്കാരം, 5.30 ന് ഭക്തസംഘടനകളുടെ വാർഷികവും,ജോർജ്ജിയൻ തീത്ഥാടനകേന്ദ്ര പ്രഖ്യാപനത്തിൻ്റെ വാർഷികാഘോഷവും മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നെജോമോൻ ഉദ്ഘാടനം ചെയ്യും.

27ന് വൈകിട്ട് 5-30ന് സന്ധ്യാനമസ്ക്കാരവും,മദ്ധ്യസ്ഥ പ്രാർത്ഥനയും നടക്കും. 28 ന് രാവിലെ 10.30 മുതൽ 4 വരെ മർത്തമറിയം വനിതാസമാജത്തിൻ്റെയും, എം.ജി ജോർജ്ജ് മുത്തൂറ്റ് ക്യാൻസർ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണക്ലാസും മെഡിക്കൽ പരിശോധനാ ക്യാമ്പും നടത്തും. വൈകിട്ട് 5.30 ന് സന്ധ്യാനമസ്ക്കാരവും മധ്യസ്ഥപ്രാർത്ഥനയും. 29 ന് വൈകിട്ട് 6-45 ന് ഗാനശുശ്രൂഷ ,7.15 ന് വചനശുശ്രൂഷ ഫാദർ കുര്യൻ മാത്യു വടക്കേപ്പറമ്പിൽ മണർകാട്. 30 ന് വൈകിട്ട് 6. 45 ന് ഗാനശുശ്രൂഷ ,7.15 ന് വചന ശുശ്രൂഷ ഫാദർ ജോർജ്ജി ജോൺ കട്ടച്ചിറ.

മെയ് ഒന്നിന് വൈകിട്ട് 6.45 ന് ഗാനശുശ്രൂഷ ,7.15 ന് വചനശുശ്രൂഷ ഫാദർ അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ മണർകാട്.

മെയ് രണ്ടിന് രാവിലെ 8 ന് വിശുദ്ധ കുർബ്ബാന യാക്കോബായ സുറിയാനി സഭ വൈദീകട്രസ്റ്റി ഫാദർ റോയ് ജോർജ്ജ് കട്ടച്ചിറ .
9 -30ന് പെരുന്നാൾ വെച്ചൂട്ടിന് വാഹനങ്ങളിൽ ഗ്രാമം ചുറ്റി നേർച്ചശേഖരണം.

വൈകിട്ട് 7 ന് റാസ കാരിത്തോട്ടാ കൂടുവെട്ടിക്കൽ കുരിശടിയിൽ നിന്ന് ആരംഭിച്ച് വൈ.എം.സി.എ റോഡ് വഴി പള്ളിയിലേക്ക് തുടർന്ന് ധൂപപ്രാർത്ഥന ,പ്രദക്ഷിണം ,നേർച്ചവിതരണം ,വാദ്യമേളങ്ങളുടെ ഡിസ്പ്ലേ. മെയ് മൂന്നിന് രാവിലെ 6.45ന് ചെമ്പുവെയ്പ്പ് ,7 ന് പ്രഭാത നമസ്ക്കാരം 8 ന് അഭി. യൂഹാന്നോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന .10 മണിക്ക്
ഇടവകയിൽ നിന്നും പത്ത്,പ്ലസ് ടൂ ജെ.എസ്.എസ് എൽ സി പത്ത് ,പന്ത്രണ്ട് പരീക്ഷയിൽ ഉയർന്ന മാർക്കുവാങ്ങിയവർക്കുള്ള അവാർഡ് ദാനവും,ഫാ.ടൈറ്റസ് ജോർജ്ജ് ചക്കിഴേത്ത്, ഇടവകയിലെ 80 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും ആദരിക്കുന്നു.

വൈകിട്ട് 5 മണിക്ക് ചെങ്ങന്നൂർ കല്ലുങ്കൽ പുതുശ്ശേരിൽ പി.കെ കുര്യൻ്റെ ഭവനത്തിൽ നിന്നും റാസ ആരംഭിച്ച് 6 ന് പുതുശേരി കുരിശടിയിൽ സന്ധ്യാ നമസ്ക്കാരം. 7 ന് റാസ പുന്നമല ചിറവഴി കിടങ്ങന്നൂർ ജംഗ്ഷനിൽ എത്തും. തുടർന്ന് യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാന്നോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് കിടങ്ങന്നൂർ സെന്റ് ജോർജ് കുരിശടിയിൽ സ്വീകരണം നൽകും. ധൂപ പ്രാർത്ഥന,അനുഗ്രഹപ്രഭാഷണം ,സിവിൽ സർവ്വീസിൽ 536 -ാം റാങ്ക് നേടിയ കിടങ്ങന്നൂർ ആമക്കോട്ട് ഡോ.പത്മജ സുരേഷ് .എ, ഉത്തരാഖണ്ഡിൽ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ തെക്കേമുത്തേരിൽ ലഫ്.കേണൽ റ്റിജു തോമസിനേയും അനുമോദിക്കും.

തുടർന്ന് റാസ മുളയക്കാലാ ഭാഗംവഴി പൂവണ്ണുംമൂട് -കാവുംങ്കൽ ഭാഗം വഴി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് പ്രാർത്ഥന , ആശിർവാദം ,വാദ്യമേളങ്ങളുടെ ഡിസ്പ്ലേ,ആകാശ ദീപകാഴ്ച. മെയ് നാലിന് രാവിലെ 8.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന കനനായ ആർച്ച് ഭദ്രാസനം കല്ലിശ്ശേരി മേഖലാധിപൻ അഭി.കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് റാസ പാരാറ്റ് മാമ്മൻ പി.ജോണിൻ്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് ,മെഴുവേലിപള്ളിയുടെ പടിഞ്ഞാറ് ഭാഗം വഴി കോങ്കളഞ്ഞിജംഗ്‌ഷൻ ,കോഴിമല കുരിശടിയിലെ ധൂപ പ്രാർത്ഥനയ്ക്ക് ശേഷം സെൻറ് ജോർജ്ജ് സണ്ടേസ്ക്കൂൾ കുരിശിൻ തൊട്ടിയിലെ പ്രാർത്ഥന, തെക്കേതിൽ ,മോടിയിൽപടി, വായനശാല വഴി റാസ പള്ളിയിൽ എത്തും. തുടർന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിന് ശേഷം 106-ാംമത് പെരുന്നാളിന് കൊടിയിറങ്ങുമെന്ന് ഇടവക വികാരി ഫാദർ ജോൺ കുറിയാക്കോസ്, സഹ വികാരി ഫാദർ സി.പി സാമുവേൽ, ട്രസ്റ്റി ബെന്നി ഫിലിപ്പ്, സെക്രട്ടറി ജയിംസ് തോമസ് എന്നിവർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *