മഞ്ഞിനിക്കര – വെട്ടോലിമല റോഡ് ഉദ്ഘാടനം ചെയ്തു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപാ ചെലവഴിച്ച് നവീകരണം നടത്തിയ ചെന്നീര്‍ക്കര പഞ്ചായത്തിലെ മഞ്ഞിനിക്കര – വെട്ടോലിമല റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു.മഞ്ഞിനിക്കര തീര്‍ഥാടന കാലത്ത് ബൈപ്പാസായി ഉപയോഗിക്കുന്ന റോഡാണ് ഇത്. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ അജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ലീലാ കേശവന്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *