പ്രധാനമന്ത്രിയുടെ സന്ദർശനം : ഡ്രോൺ തുടങ്ങിയവ പറത്തിയാൽ കർശന നടപടി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുനിസിപ്പൽ സ്‌റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ച് ജില്ലാ പോലീസ്. പ്രധാനമന്ത്രിയുടെ സുഗമമായ സന്ദർശനത്തിനും ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണി ഒഴിവാക്കുന്നതിനും ഉദ്ദേശിച്ച് കേരള പോലീസ് ആക്ട് വകുപ്പ് 39 പ്രകാരം ജില്ലാ പോലീസ് മേധാവി വി അജിത്തിന്റേതാണ് ഉത്തരവ്.

ഇരു സ്‌റ്റേഡിയങ്ങളുടെയും 3 കിലോമീറ്റർ ദൂരപരിധിയിൽ ഡ്രോണുകൾ, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റുകൾ, ഏറോ മോഡലുകൾ, പാരാഗ്‌ളൈഡറുകൾ, പാരാ മോട്ടറുകൾ, ഹാൻഡ് ഗ്‌ളൈഡറുകൾ, ഹോട് എയർ ബലൂണുകൾ,പട്ടങ്ങൾ തുടങ്ങിയവ പറത്തുന്നതിനാണ് നിരോധനം. വെള്ളിയാഴ്ച രാത്രി 10 വരെ ഉത്തരവ് നിലനിൽക്കും.

ലംഘനമുണ്ടായാൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *