പത്തനംതിട്ട പുസ്തകോത്സവം 2023

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി മേയ് ആറ്, ഏഴ്, എട്ട് തീയതികളിൽ പത്തനംതിട്ട പുസ്തകോത്സവം 2023 സംഘടിപ്പിക്കുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ (സി.ആർ അച്യുതൻ നായർ നഗർ ) നടക്കുന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരും പങ്കെടുക്കും. മേയ് ആറിന് രാവിലെ ഒൻപതിന് കോന്നി എംഎൽഎ അഡ്വ. കെ.യു വെള്ളിജനീഷ് കുമാർ പുസ്തകോത്സവം ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് പുസ്തക പ്രകാശനവും നടക്കും. രാവിലെ 11 ന് ബാലസംഘം ജില്ലാ പ്രസിഡന്റ് വി.കെ നീരജ ബാലവേദി സംഗമം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് വയലാർ അവാർഡ് ജേതാവ് വി.ജെ ജയിംസ് സാഹിത്യ സംഗമം ഉദ്ഘാടനം നിർവഹിക്കും.
മേയ് ഏഴിന് രാവിലെ 11 ന് നടക്കുന്ന കവി സമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കോന്നിയൂർ ബാലചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളും മറ്റ് പ്രമുഖ കവികളും പങ്കെടുക്കും. വൈകുന്നേരം മൂന്നിന് ഗ്രന്ഥശാലാ പ്രവർത്തക സംഗമവും മുൻകാല നേതാക്കളെ ആദരിക്കലും ചടങ്ങ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. മുൻകാല നേതാക്കളെ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ആദരിക്കും. മേയ് എട്ടിന് രാവിലെ 11 ന് നടക്കുന്ന വനിതാവേദി സംഗമം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.എ.ജി ഒലീന ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കോമളം അനിരുദ്ധൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തക ഡോ.എം.എസ് സുനിൽ മുഖ്യ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *