ലൂമിയർ ബുക്സ് ; പത്തനംതിട്ട ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പുസ്തകപ്രസാധക രംഗത്തേക്ക്

Pathanamthitta Cinema
Print Friendly, PDF & Email

പത്തനംതിട്ട – നഗരത്തിൽ ആരംഭിച്ച ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെ പ്രവർത്തനം ഒരു വർഷവും ആറുമാസവും പൂർത്തീകരിച്ച് വിജയകരമായി മുന്നോട്ട് പോവുകയാണ്. ലോകത്തെമ്പാടുമുള്ള നല്ല സിനിമകൾ കാണുന്നതിന് വേദിയൊരുക്കുക, കാഴ്ചപാടുകൾ പങ്കുവയ്ക്കുന്നതിനുള്ള പൊതു ഇടമാവുക, പത്തനംതിട്ടയിൽ പരിപക്വമായ ഒരു ചലച്ചിത്ര സംസ്കാരം വളർത്തിയെടുക്കുക എന്നീ മുഖ്യ ലക്ഷ്യത്തോടൊപ്പം മറ്റു സാംസ്കാരിക മേഖലകളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും സർഗാത്മക പ്രവർത്തനങ്ങളിൽ പങ്കാളിയാവുക എന്നതും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെ ഉത്തരവാദിത്തമാണ്. അത്തരത്തിലുള്ള പുതിയ ഒരു ചുവടുവയ്പാണ് ലൂമിയർ ബുക്ക്സ് എന്ന പേരിൽ പുസ്തക പ്രസാധന രംഗത്തേക്കുള്ള ലൂമിയറിന്റെ ലീഗിന്റെ പ്രവേശനം.

ഫിലിം സൊസൈറ്റിയിലെ സഹപ്രവർത്തകരുൾപ്പെടെയുള്ളവരുടെ സർഗ്ഗ സൃഷ്ടികളെ വാണിജ്യ താല്പര്യങ്ങൾക്കുപരി ആസ്വാദക സമക്ഷം എത്തിക്കുന്നതിന് അവസരമൊരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രണ്ട് കവിത സമാഹാരങ്ങളാണ് ഇത്തരത്തിൽ ആദ്യം പ്രസിദ്ധീകരിക്കുന്നത്. ജനപ്രിയ കവിയും സാംസ്കാരിക പ്രവർത്തകനും കൂടാതെ ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെ ഉപാദ്ധ്യക്ഷനുമായ ശ്രീ. ഉണ്ണികൃഷ്ണൻ പൂഴിക്കാടിന്റെ ‘അടർന്നത്’, ശ്രീ. പി എസ് മനോജ് കുമാറിന്റെ ‘നീർക്കണം’ എന്നീ പുസ്തകങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.

സർഗാത്മക ഇടപെടലുകൾകൊണ്ട് സമ്പന്നമായ ഈ കൂട്ടായ്മ പുതിയ ഉദ്യമത്തെയും സൗമനസ്യത്തോടെ സ്വീകരിക്കുമെന്നും, നിർലോപ സഹകരണം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.

@ പ്രവർത്തകർ, ലൂമിയർ ബുക്സ്

Leave a Reply

Your email address will not be published. Required fields are marked *