പത്തനംതിട്ട – ശാസ്ത്ര വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള വിദ്യാകരണം 2026 വല്യയന്തി എം എസ് സി എൽ പി സ്കൂളിൽ വച്ച് നടത്തി. അഡ്വ. അബിൻ വർക്കി കോടിയാട്ട് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശീലം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ, വായന കളിലൂടെ അറിവ് വർദ്ധിപ്പിക്കുകയും അതിലൂടെ സമൂഹത്തിന് ഉത്തമരായ പൗരന്മാരായി തീരുന്നതിനെ കുറിച്ചും എംഎൽഎ കുട്ടികളെ ഉദ്ബോധിപ്പിച്ചു. SSLC, +2 വിൽ മികച്ച വിജയം കുട്ടികൾക്കുള്ള അവാർഡ് വിതരണം നഗരസഭാ അധ്യക്ഷ സിന്ധു അനിൽ നടത്തി.122 വിദ്യാർത്ഥികൾക്ക് ബാഗ് നോട്ട്ബുക്ക് വാട്ടർ ബോട്ടിലുകൾ ഉൾപ്പെട്ടയുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പഠനം ജീവിത മൂല്യത്തിന് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജോസ് തോമസ് (യു.ഇ .എസ്.ഐ- കൗൺസിലർ)ക്ലാസ് നയിച്ചു. ശാസ്ത്ര വേദി ജില്ലാ അധ്യക്ഷൻ ശ്രീ സജി കെ സൈമൺ അധ്യക്ഷത വഹിച്ചു. റവ. ജെയിംസ് ഇടിക്കുള്ള, വർഗീസ് പൂവൻപാറ, ജോർജ് തോമസ് മേലേകാലായിൽ, റെനീസ് മുഹമ്മദ്, ആൻസി തോമസ്, മനോജ് ഡേവിഡ് കോശി, ഗീവർഗീസ് ജോൺ,പൊന്നമ്മ ശിവദാസ്, തോമസ് ജോർജ്, മുൻസിപ്പൽ കൗൺസിലർ നജീം രാജ്, മാക്സിൻ മാത്യു ടീച്ചർ എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

