പത്തനംതിട്ട – ജില്ലയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നയിക്കുന്ന യു ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ എം എൽ എ പ്രസ്താവിച്ചു. ജില്ലയിലെ ജനകീയ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും വന്യമൃഗ്യ ശല്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയോര മേഖലയിലെ കൃഷിക്കാരുടെ പ്രശ്നങ്ങളും അപ്പർ കുട്ടനാട്ടിലെ നെൽകർഷകർ നേരിടുന്ന പ്രശ്‌നങ്ങളും ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തി സത്വര നടപടികൾ സ്വീകരിക്കുന്നതിന് യു ഡി എഫ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു കേരളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി വൈസ് ചെയർ മാൻമാരായ പ്രൊഫ ഡി.കെ ജോൺ, ജോൺ.കെ.മാതൃൂസ്, സംസ്ഥാന ട്രഷറർ ഡോ. ഏബ്രഹാം കലമണ്ണിൽ, സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ,സംസ്ഥാന അഡ്വൈസർ ജോർജ് കുന്നപ്പുഴ,ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ബാബു വറുഗീസ്, സാം ഈപ്പൻ,തോമസ് മാത്യു, വർഗീസ് ജോൺ, റോയി ചാണ്ടപ്പിള്ള, ടി. ഏബ്രഹാം, ജോർജ് മാത്യു, ജോർജ് വറുഗീസ് കൊപ്പാറ, ഷിബു പുതുക്കേരിൽ, ജോസ് കൊന്നപ്പാറ, ജോൺസൺ കുര്യൻ നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ വൈ.രാജൻ, രജീവ് താമരപ്പള്ളി, ഉമ്മൻ മാത്യു വടക്കേടം, ദിപു ഉമ്മൻ,കെടിയുസി ജില്ല പ്രസിഡൻ്റ് തോമസ് കുട്ടി കുമ്മണ്ണൂർ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ബിനു കുരുവിള, സംസ്ഥാന ജനറൽ സെക്രട്ടറി മ്മാരായ സാം മാത്യു, ജിജി വട്ടശ്ശേരിൽ, മുഹമ്മദ് സാലി,ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

