പത്തനംതിട്ട: മലയാലപ്പുഴ പൊതീപ്പാട് പറമ്പ് വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി. മലയാലപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജെഎസ്എസ് മുന്‍ ജില്ലാ സെക്രട്ടറിയുമായ റോസ് വില്ലയില്‍ എന്‍.എന്‍. സദാനന്ദന്റെ പറമ്പിലാണ് ഇന്ന് രാവിലെ വൃത്തിയാക്കാനെത്തിയ തൊഴിലാളി മനുഷ്യന്റെ തലയോട്ടിയുടെ ഭാഗം കണ്ടെത്തിയത്.
മലയാലപ്പുഴ പൊതീപ്പാട് ജങ്ഷന് സമീപം ആനചാരിക്കല്‍ റോഡിനോട് ചേര്‍ന്നാണ് പറമ്പ്. റബര്‍ കൃഷിയുള്ള പറമ്പ് ഏറെ നാളായി കാടുപിടിച്ച് കിടക്കുകയായിരുന്നു. സാമൂഹിക വിരുദ്ധര്‍ മാലിന്യം വലിച്ചെറിയുന്നതിനെ തുടര്‍ന്നാണ് വൃത്തിയാക്കാന്‍ തീരുമാനിച്ചതെന്ന് സദാനന്ദന്റെ മകന്‍ ഷേന്‍ സദാനന്ദ് പറഞ്ഞു. വിവരം മലയാലപ്പുഴ പോലീസില്‍ അറിയിച്ചിട്ടുണ്ട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

