കോഴിക്കോട് – ശബരിമല സ്വര്‍ണപ്പാളി തട്ടിപ്പ് കേസില് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കോടതിയെ കബളിപ്പിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട് പന്നിയങ്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നമ്പിടി നാരായണന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ എല്ലാ വിശദാംശങ്ങളും കോടതിയെ അറിയിക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിര്‍ദ്ദേശം.
എന്നാല്‍ എല്ലാം എസ്‌ഐടി മുക്കുകയാണ് ചെയ്യുന്നത്. പോറ്റി ആദ്യം കൊടുത്ത മൊഴിയില്‍ കടകംപള്ളിയുടെയും വാസവന്റെയും പേര് ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചില്ല. ഭരണത്തില്‍ അത്രയും സ്വാധീനമുള്ളവരാണ് പ്രതികള്‍. അവര്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ സാധിക്കും. അന്വേഷണ സംഘം കടകംപള്ളിയെ ചെയ്യുന്നത് വൈകിപ്പിക്കുകയാണ്. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണിതെന്ന് എല്ലാവര്‍ക്കും അറിയാം.
പത്മകുമാറിന്റെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് ഇല്ലാതാക്കാന്‍ വേണ്ടിയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു


