പന്തളം – അമേരിക്കയിലെ അലാസ്‌കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവ്വതാരോഹകൻ വീട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് പുഴിക്കാട് കൂട്ടംവെട്ടിയിൽ വീട്ടിൽ ഷെയ്ഖ് ഹസൻഖാൻ എത്തിയത്. ജൂൺ 19 നായിരുന്നു മൗണ്ട് ഡെനാലിയുടെ ക്യാമ്പ് അഞ്ചിൽ ശൈഖ് ഹസൻഖാൻ കുടുങ്ങിയത്. എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ്‌നാട് സ്വദേശിനിക്കൊപ്പമായിരുന്നു യാത്ര. അമേരിക്കയിലെ അലാസ്‌ക സംസ്ഥാനത്ത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20,310 അടി (6,190) മീറ്റർ ഉയരത്തിലാണ് ഇവർ കുടുങ്ങിയത്. ഓ്പ്പറേഷൻ സിന്ദൂർ വിജയത്തിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് ഇവിടെ ദേശീയ പതാക ഉയർത്തിയതിനു പിന്നാലെയാണ് കൊടുങ്കാറ്റിൽ അകപ്പെട്ടത്.
സഹായം തേടി സാറ്റലൈറ്റ് ഫോണിലൂടെ പലരുമായി ബന്ധപ്പെട്ടു. തക്ക സമയത്ത് സഹായം ലഭിച്ചില്ല. മുമ്പും ഡെനാലി കീഴടക്കിയിട്ടുള്ള ശൈഖ് ഹസൻ ഖാൻ എവറസ്റ്റ് കീഴടക്കിയ തമിഴ്‌നാട് സ്വദേശിയായ വനിതയെ സഹായത്തിനാണ് ഒപ്പം കൂടിയത്. ശൈഖ് ഹാസൻ ഖാൻ ഏഴ് ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കീഴടക്കിയിട്ടുണ്ട്. ഇനി 25 മലയാളികളുമായി എവറസ്റ്റ് കീഴടക്കാനുള്ള പുതിയ ദൗത്യവുമായാണ് ഷെയ്ഖ് ഹസൻ ഖാന്റെ പുതിയ നീക്കം.
What do you feel about this post?
Like
Love
Happy
Haha
Sad

