ഏഴംകുളം പഞ്ചായത്തിൽ കന്നിയങ്കത്തിനിറങ്ങി ഭാര്യയും ഭർത്താവും : അടുത്തടുത്ത വാർഡുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളാണിരുവരും.

Pathanamthitta Politics

ഏനാത്ത് – ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ അടുത്തടുത്ത വാർഡുകളിൽ മത്സരിക്കാന്‍ ദമ്പതിമാരും. ഏനാത്ത് കടിക തുഷാരയില്‍ കെ.രാമകൃഷ്ണന്‍ ഉണ്ണിത്താനും, ഭാര്യ എം.ഉഷാകുമാരിയുമാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥികളായാണ് ഇരുവരും അടുത്തടുത്ത വാര്‍ഡുകളില്‍ മത്സരിക്കുന്നത്. ഏഴംകുളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് കിഴക്കുപുറത്താണ് രാമകൃഷ്ണന്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നത്.

15ാം വാര്‍ഡായ കടികയിലാണ് ഉഷാകുമാരി ജനവിധി തേടുന്നത്. സാങ്കേതികപരമായി ഒന്‍പതും 15ഉം ആണെങ്കില്‍ തൊട്ടടുത്ത വാര്‍ഡുകളാണ്. പഴയ കടിക വാര്‍ഡ് വിഭജിച്ചാണ് കിഴക്കുപുറം വാര്‍ഡ് രൂപവത്കരിച്ചത്. പതിനഞ്ചാം വാര്‍ഡിലാണ് ഇവരുടെ വീട്. രണ്ടുപേരുടെയും കന്നിയങ്കമാണിത്. ഇരുവരും സര്‍ക്കാര്‍ സർവ്വീസില്‍ നിന്നും വിരമിച്ചവരാണ്. ബിഎസ്എഫ് വിമുക്ത ഭടനാണ് രാമകൃഷ്ണന്‍. ജോലിയില്‍ നിന്നും വിരമിച്ച ശേഷം നാട്ടില്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഉഷാകുമാരി സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍ പോസ്റ്റില്‍ നിന്നാണ് വിരമിച്ചത്. രാമകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം ആദ്യ ചര്‍ച്ചകള്‍ തന്നെ തീരുമാനമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഉഷാകുമാരി മത്സരിക്കുന്ന കാര്യം തീരുമാനമായത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *