കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ഗർഭാശയത്തിലെ മുഴ നീക്കാനായി ഒരാഴ്ചയ്ക്കിടെ രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയായ വീട്ടമ്മ മരിച്ചു.

Kerala Pathanamthitta

കോഴഞ്ചേരി – ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. സീതത്തോട് ആങ്ങമൂഴി വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജു കലപ്പമണ്ണിയുടെ ഭാര്യ മായ(58)യാണ് മരിച്ചത്. കോഴഞ്ചേരി മുത്തൂറ്റ് ആശൂപത്രി ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസടുത്തു. കഴിഞ്ഞ് 17 നാണ് മായയ്ക്ക് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയ നടന്നത്. തൊട്ടടുത്ത ദിവസം മുതല്‍ പലവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇതോടെ സ്‌കാനിങ് അടക്കം പലവിധ പരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് വീണ്ടും സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അങ്ങനെ 22 ന് രണ്ടാമതും ശസ്ത്രക്രിയ നടത്തി. അതിന് ശേഷം വെന്റിലേറ്ററിലായ മായ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ശസ്ത്രക്രിയയുടെ സങ്കീര്‍ണ്ണത ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നു എന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. ബന്ധുക്കളുടെ ചികിത്സാപ്പിഴവ് പരാതിയില്‍ ആറന്മുള പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

മക്കള്‍: പ്രിയ, പ്രീതി. മരുമക്കള്‍: അരുണ്‍, സനീഷ്.
സംസ്‌ക്കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *