വി.ആർ സുരേന്ദ്രൻ പിള്ളയും സ്ഥാനാർത്ഥിയാണ് .!!

Pathanamthitta Politics
Print Friendly, PDF & Email

ഇലവുംതിട്ട – ഏതാണ്ട് 40 വർഷത്തിൽ കൂടുതലായി എനിക്ക് നേരിട്ടറിയാവുന്ന സുരേന്ദ്രൻ പിള്ള. 80 തുകളിൽ ഞങ്ങളുടെ നാട്ടിലേക്കും ആദ്യം ആർ.എസ്.എസും, പിന്നാലെ ബിജെപിയും കടന്നുവരുന്ന കാലം. തിരഞ്ഞെടുപ്പുകളിൽ അനൗൺസ്മെന്റ് ജീപ്പിൽ മൈക്കിലൂടെ സുരേന്ദ്രൻ പിള്ളയുടെ ശബ്ദമാണ് മുഴങ്ങിയിരുന്നത്. അതിങ്ങനെ.. ഭാരത രാഷ്ട്രീയത്തിലെ ഭീമാചാര്യന്മാരായ അടൽബിഹാരി വാജ്‌പേയിയും, ലാൽകൃഷ്ണ അഡ്‌വാനിയും നയിക്കുന്ന ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തൂ.. ഇന്നും എന്റെ കാതുകളിൽ ആ ശബ്ദം മുഴങ്ങുന്നു.

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, ജീവിതത്തിൽ പലവിധ പ്രതിസന്ധികൾ നേരിട്ടിട്ടും സ്വന്തം ജീവിതത്തിനായും, കീശക്കായും രാഷ്ട്രീയ പാർട്ടികളെ ആശ്രയിക്കാത്ത മനുഷ്യൻ. എന്റെ നാട്ടിലെ പലരും സ്വന്തം ജീവിത നേട്ടങ്ങൾക്കായി ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയപ്പോഴും തന്റെ കഷ്ടപ്പാടുകൾക്കൊപ്പം താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും മുറുകെ പിടിച്ച സുരേന്ദ്രൻ പിള്ള. എന്റെ നാട്ടിലെ ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ മുഖമായി സുരേന്ദ്രൻ പിള്ള മാറിയിരിക്കുന്നു. ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പത്താം വാർഡിൽ നിന്ന് അദ്ദേഹം ജനവിധി തേടുകയാണ്. ആത്മാർത്ഥമായി പിന്തുണക്കുന്നു. ഇന്ന് രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയെ. നിങ്ങൾക്ക് സുരേന്ദ്രൻ പിള്ളയെ വിശ്വസിക്കാം. സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ അദ്ദേഹം എന്തായാലും രാഷ്ട്രീയത്തെയോ, അധികാരത്തെയോ ഉപയോഗിക്കില്ല. നിങ്ങൾ തിരഞ്ഞെടുത്താലും ഇല്ലങ്കിലും ലോട്ടറി ടിക്കറ്റ് വിൽപ്പനയുമായി ജീവിതം രണ്ടറ്റം മുട്ടിക്കാൻ അദ്ദേഹം ഇലവുംതിട്ട ചന്തയിൽ തന്നെ ഉണ്ടാകും. !!

ആശംസകളോടെ, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *