ഇത് ഒരു വ്യക്തിയുടെ മാത്രം കാര്യമല്ല. രാജ്യത്ത് ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും, അതിനെ ബന്ധിപ്പിച്ചുള്ള നികുതി ഘടനയിലേക്ക് രാജ്യം മാറേണ്ടതും ഏറ്റവും ആവിശ്യമാണ്. പണമിടപാടുകൾ ബാങ്കുകൾ തമ്മിൽ ബന്ധിപ്പിച്ചുള്ളതാകുമ്പോൾ നികുതി വെട്ടിപ്പ് ഇല്ലാതാകും എന്നുതന്നെ പറയാം. ഇന്ത്യ ലോകത്തിനു തന്നെ മാതൃകയായി ഏതാണ്ട് പൂർണ്ണമായും ഡിജിറ്റൽ വിനിമയ സമ്പ്രദായത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ നവ കേരളത്തിലടക്കം ഡിജിറ്റൽ പണമിടപാട് ഇല്ലാത്ത, അതോ മനപ്പൂർവ്വം നടപ്പിൽ വരാത്തതോ ആയ സ്ഥാപനങ്ങൾ ഉണ്ട്. ഇന്ന് ഒരു ഇലവുംതിട്ട സ്വദേശി ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ..
ഇന്നലെ പത്തനംതിട്ടയിലുള്ള ട്രാവൻകൂർ സ്കാനിംഗ് സെന്റെറിൽ സ്കാനിംഗിനായി പോകുവാൻ ഇടയായി, സ്കാനിംഗിനായി പൈസ അടക്കുവാനായിഎം ATM കാർഡുമായി സമീപിച്ചപ്പോൾ ക്യാഷ് മതി ഡിജിറ്റൽ പേമെന്റ് അവിടെ സ്വീകരിക്കില്ല എന്നാണറിയച്ചത്, എന്താണു കാരണം ? ഡിജിറ്റൽ പേമെന്റ് സ്വീകരിക്കില്ലങ്കിൽ അതവിടെ എഴുതി പ്രദർശിപ്പിക്കാത്തതെന്ത് ? പ്രായമായ ഒരമ്മ അവിടെ ഇതേ കാരണത്താൽ വിഷമിക്കുന്നതും കണ്ടു, പലരോടു പണം ചോദിച്ചു ഗൂഗിൽ പേ വഴി അയച്ചു കൊടുക്കാമെന്നു പറയുന്നതും കണ്ടു, പിന്നീട് കൈയ്യിലുണ്ടായിരുന്ന പേഴ്സ് എല്ലാം കൂടി തട്ടി കുടഞ്ഞ് ചില്ലറകൾ പെറുക്കി ഫീസ് അടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു, ഇപ്പോൾ ഡിജിറ്റൽ പേമെന്റ് ഇല്ലാത്ത മേഖല ഒന്നും തന്നെ ഇല്ലാത്ത കാലമാണ്.. പക്ഷെ ചിലയിടങ്ങളിൽ എന്തുകൊണ്ട് അതില്ല ?
സർക്കാർ സംവിധാനങ്ങളും, അധികാരികളും ഈ കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

