*കേരള സെൻട്രൽ സ്കൂൾസ് ജില്ലാതല കായികമേള കൊടുമൺ ഈ.എം.എസ് സ്റ്റേഡിയത്തിൽ.*

Sports
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സിലബസ്സ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ അഞ്ചാമത് സംസ്ഥാന കായികമേളയായ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിന്റെ ജില്ലാതല മത്സരം 2025 നവംബർ 18ാം തീയതി കൊടുമൺ ഈ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ബഹു. ജില്ലാ കളക്ടർ ഡോ. എസ് പ്രേം കൃഷ്ണൻ ഐ.എ.എസ് ആണ് മുഖ്യ രക്ഷാധികാരി.

ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്. ഇ, കേന്ദ്രീയ, നവോദയ സ്കൂളുകളിലെ വിദ്യാർത്ഥികൾ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന 56 മത്സരങ്ങളിൽ പങ്കെടുക്കും. കായികമേളയുടെ ലോഗോ, ബഹു. എ. ഡി. എം. ശ്രീമതി. ജ്യോതി ബി നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ശ്രീ അനിൽകുമാർ‌, പത്തനംതിട്ട, ഡോ. സൂസൻ ജോർജ്, സി ബി എസ് ഇ സിറ്റി കോ-ഓർഡിനേറ്റർ, പത്തനംതിട്ട & പ്രിൻസിപ്പാൾ, സെന്റ് ജോൺസ് സ്കൂൾ, തുമ്പമൺ, ശ്രീ എൻ ബി തങ്കച്ചൻ, എഛ് ഒ ഡി, സെന്റ് ജോൺസ് സ്കൂൾ, തുമ്പമൺ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *