ആലപ്പുഴ – കേരളത്തിൽ ഏറ്റവും കുറവ് കളിസ്ഥലങ്ങൾ ഉള്ള ജില്ലയാണ് ആലപ്പുഴ. ഇത് മറികടക്കാൻ ആലപ്പുഴയിൽ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. 2034 ലെ ഇന്ത്യയുടെ ഒളിംപിക് സ്വപ്നങ്ങളിൽ നമ്മുടെ നാടുമുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. പാരീസ് ഒളിംപിസിലേക്ക് യോഗ്യതനേടിയ കൈനകരി സ്വദേശി മേഖ പ്രദീപിനെ അഭിനന്ദിക്കാനും അവർ മറന്നില്ല.


