ഷിജോ വകയാറിന് (എൽ ഡി എഫ്) ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ സാദ്ധ്യത

Pathanamthitta Politics
Print Friendly, PDF & Email

കോന്നി – തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുന്നണികൾ ജനസമ്മതരായ സ്ഥാനാർഥികളുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. യുവാക്കൾക്ക് പ്രത്യേകിച്ചും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ മുന്നണികൾ തങ്ങൾക്ക് വിജയസാദ്ധ്യത ഉള്ള ജനസമ്മതരായ അംഗങ്ങളുടെ പേരുകൾ ചർച്ച ചെയ്യുമ്പോൾ എൽ ഡി എഫിൽ ഷിജോ വകയാറിനെ പരിഗണിക്കാൻ സാദ്ധ്യത ഏറെയെയാണ്. നാടുമായും, നാട്ടുകാരുമായുമായുള്ള ബന്ധം തന്നെ മതിയാകും.

വർഷങ്ങളായി വകയാർ ഉൾപ്പെടുന്ന കലഞ്ഞൂരു കോന്നി ഭാഗങ്ങളിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തു സജീവ സാന്നിദ്ധ്യമാണ് ഷിജോ. ഏതാണ്ട് പത്തു വർഷമായി എനിക്ക് അടുപ്പമുള്ള സുഹൃത്തായ രാഷ്ട്രീയക്കാരൻ. രാഷ്ട്രീയത്തിന് അതീതമായ ബന്ധം. കോന്നി ഭാഗത്തെ പല വാർത്തകളും അറിയിക്കാറുള്ളതും, എന്റെ ആ നാടുമായുള്ള പല സംശയങ്ങൾ തീർത്ത് തരാറുള്ളതും ഷിജോയാണ്. അത് സമയ വ്യത്യാസമില്ലാതെ എപ്പോൾ വിളിച്ചാലും. ഇന്നത്തെ കാലത്ത് ജനങ്ങളുടെ ആവശ്യങ്ങൾക്കും, പരാതികൾക്കുമൊക്കെ തത്സമയ ഇടപെടലുകൾ നടത്തുന്ന, നടത്താൻ കഴിയുന്ന ഊർജ്‌ജസ്വലരായ ചെറുപ്പക്കാരെയാണ് രാഷ്ട്രീയത്തിനും, പൊതുജനങ്ങൾക്കും ആവിശ്യം.

നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ജനത്തിന് ഒപ്പം ഷിജോ ഉണ്ട്. എപ്പോൾ വിളിച്ചാലും. ഗാന്ധി ഭവൻ എക്സിക്ക്യൂട്ടീവ് കൺവീനവർ കൂടിയാണ്. ജീവകാരുണ്യവുമായി ബന്ധപ്പെട്ടു ഉള്ള പ്രവർത്തനങ്ങൾ നടത്തി ജന മനസ്സുകളിൽ സ്ഥാനം നേടിയിട്ടുണ്ട്. കോന്നിയിലെ സാമൂഹിക രാഷ്ട്രീയ രംഗത്തു ബഹുമുഖ പ്രതിഭയായ ഷിജോ വകയാർ ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ കോന്നി ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർഥിയായി ഷിജോ യുടെ പേരാണ് ആദ്യ പരിഗണനയിൽ ഉള്ളത് എന്ന് അറിയുന്നത് സന്തോഷകരം തന്നെ. സുഹൃത്തിനു അർഹതക്കുള്ള അംഗീകാരമാകട്ടെ സ്ഥാനാർത്ഥിത്വം. വിജയാശംസകളോടെ,

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

 

Leave a Reply

Your email address will not be published. Required fields are marked *