പത്തനംതിട്ട – വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയൽ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിൽ 2025 – 26 അദ്ധ്യയന വർഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വൺ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിനായി (എസ്.സി, എസ്.റ്റി വിഭാഗത്തിലുളളവർക്ക് മാത്രം) പത്തനംതിട്ട ജില്ലയിൽ നിന്നുളള കായിക പ്രതിഭകളായ വിദ്യാർഥികൾക്കായി ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതിന് തിരുവല്ല മാർത്തോമാ കോളജ് ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽ നടത്തും. നിലവിൽ നാല്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ) ആധാർ എന്നിവയുടെ പകർപ്പുകൾ സഹിതം എത്തിച്ചേരണം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും പ്ലസ് വൺ ക്ലാസിലെ പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്പോർട്സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് യാത്രാബത്ത അനുവദിക്കും. മുഴുവൻ ചെലവും സർക്കാർ വഹിക്കും.
ഫോൺ 04712381601, 9447694394.
What do you feel about this post?
Like
Love
Happy
Haha
Sad

