ആറന്മുള – ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതിന്റെ സന്തോഷത്തില്‍ കോളജ് ഓഫ് എഞ്ചിനീയറിങിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം വനിതാ സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥിനികളും തമ്മില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എല്‍. സുഭാഷ് ഇന്ദ്രകുമാര്‍ മുഖ്യാതിഥിയാി പങ്കെടുത്തു. ആവേശകരമായ മത്സരത്തില്‍ അധ്യാപികമാരുടെ ടീം 9 വിക്കറ്റിന് വിജയം നേടി. സ്റ്റാഫ് ടീമിന്റെ നായികയായ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റിനി ജോണ്‍സ് വിജയികളുടെ ട്രോഫി ഏറ്റുവാങ്ങി. അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

