പത്തനംതിട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അധിനതയിലുള്ള കെസിസി കറൻ്റ് അഫേഴ്സ് കമ്മിഷൻ പുതിയ ഭാരവാഹികളേ നിയമിച്ചു. കറൻ്റ് അഫേഴ്സ് കമ്മിഷൻ വൈസ് ചെയർമാനായി അനീഷ് തോമസിനേയും, പത്തനംതിട്ട ജില്ല കോ ഓർഡിനേറ്ററായി രഞ്ജു എംജെ യേയും കെസി സി കറൻ്റ് അഫേഴ്സ് കമ്മിഷൻ ചെയർമാൻ ജോജി പി തോമസ് നിയമിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുവാൻ കഴിഞ്ഞ കാലങ്ങളിൽ കറൻ്റ് അഫേഴ്സ് കമ്മിഷനു സാധിച്ചതായും ചെയർമാൻ പറഞ്ഞു. തുടർന്നും ജനകീയ വിഷയങ്ങളിൽ ഇടപെടൽ ഉണ്ടാകും എന്നും അദ്ദേഹം പ്രസ്തവനയിൽ പറഞ്ഞു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

