ഷാർജ : ഷാർജയിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ പത്തനംതിട്ട ചിറ്റാർ സ്വദേശി ഡോ. മനു വർഗീസ് കുളത്തങ്കലിന്റെ “ചിരിപ്പിച്ചു മറഞ്ഞവർ” എന്ന പുസ്തകം പ്രകാശനം ചെയ്തു. എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് നടന്ന ചടങ്ങിൽ നടനും എഴുത്തുകാരനുമായ മധുപാൽ കവി ശൈലന് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. മലയാളം മിഷൻ ഷാർജ ചാപ്റ്റർ പ്രസിഡൻറ് ശ്രീകുമാരി ടീച്ചർ പുസ്തകം പരിചയപ്പെടുത്തി. ഡോ. മനു വർഗീസ് മറുപടി പ്രസംഗം നടത്തി.
7 വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ച് മലയാളികളെ ചിരിപ്പിച്ച് മറഞ്ഞുപോയ 7 പ്രതിഭകളുടെ ജീവിതരേഖയും നർമ്മ കഥകളും കോർത്തിണക്കിയ പുസ്തകത്തിൻറെ അവതാരിക പ്രമുഖ മാധ്യമപ്രവർത്തകൻ ജി വിശാഖൻ ആണ് എഴുതിയത്.
കുഞ്ചൻ നമ്പ്യാർ, വൈക്കം മുഹമ്മദ് ബഷീർ , ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഇ കെ നായനാർ ,കാർട്ടൂൺ യേശുദാസൻ, വി.ഡി രാജപ്പൻ, ഇന്നസെൻറ് എന്നിവരുടെ കഥകൾ പറയുന്ന പുസ്തകം ഒലിവ് പബ്ലിക്കേഷൻസാണ് പുറത്തിറക്കിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

