തുല്യനീതി നടപ്പിലാക്കാൻ സർക്കാരുകൾ തയ്യറാകണം ; കേരള കൗൺസിൽ ഓഫ് ചർച്ചസ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ക്രൈസ്‌തവ സമൂഹത്തിന് മറ്റു സമൂഹങ്ങൾക്ക് ലഭിക്കുന്ന തുല്യമായ അവകാശങ്ങൾ ലഭ്യമാക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ക്രൈസ്തവ സമൂഹത്തെ ഒറ്റപ്പെടുത്തുന്ന രീതി മാറിമാറി വരുന്ന സർക്കാരുകൾ സ്വീകരിക്കുന്നത് അപലപനീയമെന്ന്
കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സോൺ പ്രവർത്തക സമ്മേളനവും പുനസംഘടനയും ഉദ്ഘാടനം ചെയ്തു കൊണ്ട് കെസിസി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി തോമസ് പറഞ്ഞു.

നന്നുവക്കാട് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് നടന്ന സമ്മേളനത്തിൽ കെ സിസി ജില്ല പ്രസിഡൻ്റ് വെരി റവ ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷ വഹിച്ചു. മീറ്റിംഗിൽ റവ ഷാജി കെ ജോർജ്, ഫാദർ സ്റ്റിനോ സ്റ്റാൻലി ജോൺ, ഫാദർ ബിജു മാത്യു, റവ ജോണി ആൻഡ്രൂസ്, കെ കെ ചെറിയാൻജി, അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

Photo caption. കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട സോൺ പ്രവർത്തക സമ്മേളനവും പുനസംഘടനയും കെസിസി ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *