എക്സൈസ് വിമുക്തി മിഷൻ ജില്ലാതല പ്രശ്‌നോത്തരി നടത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാതല പ്രശ്‌നോത്തരി നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് അധ്യക്ഷനായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എക്സൈസ് വിമുക്തി മിഷൻ ജില്ലയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രശ്‌നോത്തരിയിലെ വിജയികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം സൂരജ് മുഖ്യസന്ദേശം നൽകി. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി എം ജയമോൾ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോക്, എക്സൈസ് ഇൻസ്പെക്ടർ ശിഹാബുദ്ദീൻ, എന്നിവർ പങ്കെടുത്തു.

പന്തളം തോട്ടക്കോണം സർക്കാർ ഹൈസ്‌കൂളിലെ കൃഷ്ണപ്രിയ, ഷിഹാദ് ഷിജു എന്നിവർ ഒന്നാം സ്ഥാനവും തിരുവല്ല എംജിഎം ഹൈസ്‌കൂളിലെ ഷോണു വി ഷിജോ, സ്റ്റെഫിൻ സ്റ്റാൻലി ബേബി എന്നിവർ രണ്ടാം സ്ഥാനവും അടൂർ ചൂരക്കോട് എൻഎസ്എസ് ഹൈസ്‌കൂളിലെ സി ദേവനന്ദ, ചിന്മയ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *