കുടുംബശ്രീ ” മാ കെയർ ” സെന്റർ ആരംഭിച്ചു

Pathanamthitta

പത്തനംതിട്ട – ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തോട്ടക്കോണം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ മാ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. സി ഡി എസ് ചെയർപേഴ്‌സൺ വി എ രാജലക്ഷമിയുടെ അധ്യക്ഷതയിൽ പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി, സാനിട്ടറി നാപ്കിൻ എന്നിവ ലഭ്യമാക്കുന്നതിന് സ്‌കൂൾ കോമ്പൗണ്ടിൽ കിയോസ്‌കുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ്. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ. ബിന്ദുരേഖ പദ്ധതി വിശദീകരണം നടത്തി. പന്തളം നഗരസഭ കൗൺസിലർമാരായ ബിന്ദു കുമാരി, സുനിത വേണു, പിടിഎ പ്രസിഡന്റ് കെ എച്ച് ഷിജു , എസ് എം സി ചെയർമാൻ ജി അനൂപ് കുമാർ , സ്‌കൂൾ പ്രൻസിപ്പൽ എൻ ഗിരിജ , പ്രഥമാധ്യാപകൻ പി ഉദയൻ, എൽ പി സ്‌കൂൾ പ്രഥമാധ്യാപിക ജി അശ്വതി, എം പി ടി എ കൺവീനർ രഞ്ചു ബിനൂപ്, അജിത്ത് കുമാർ, ആതിര, അഞ്ജന, ജയ്‌സൺ ബേബി, ശോഭ അജയൻ, ശ്രീലത എന്നിവർ പങ്കെടുത്തു.

വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് കിയോസ്‌കുകളിൽ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാം. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉൾപ്പെടെ ലഭ്യമാക്കുന്നതു വഴി സ്‌കൂൾ സമയത്ത് കുട്ടികൾ പുറത്തു പോകുന്നത് ഒഴിവാക്കാം. കൂടാതെ സ്‌കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്ന സാഹചര്യങ്ങൾക്ക് തടയിടാനുമാകും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *