സൗജന്യ കുടിവെള്ള പരിശോധന ഒരുക്കി ജല അതോറിറ്റി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് സൗജന്യമായി പരിശോധിക്കാൻ അവസരം. എന്റെ കേരളം മേളയിലെ ജല അതോറിറ്റി സ്റ്റാളിലാണ് സൗകര്യം. പരിശോധനയ്ക്കായി മിനറൽ വാട്ടർ ബോട്ടിലിലോ അണുവിമുക്തമായ കുപ്പിയിലോ രണ്ടു ലിറ്റർ വെള്ളമാണ് എത്തിക്കേണ്ടത്. സൗജന്യമായി 11 ടെസ്റ്റുകൾ പരിശോധിക്കും. ഫലം ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് രണ്ടു ദിവസത്തിനുള്ളിൽ സന്ദേശം ആയി ലഭിക്കും.

നിറം, മണം, രുചി, ചെളി, ജലത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ അറിയുന്നതിന് ടിഡിഎസ്, കാഠിന്യം, കാൽസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, നൈട്രേറ്റ്, ബാക്ടീരീയ പരിശോധനയാണ് നടത്തുന്നത്. ജില്ലയിലെ തിരുവല്ല ക്വാളിറ്റി കൺട്രോൾ ജില്ലാ ലബോറട്ടറിയിലും പറക്കോട്, ഇലന്തൂർ, പുളിക്കീഴ്, റാന്നി, പമ്പ എന്നിവിടങ്ങളിലെ ക്വാളിറ്റി കൺട്രോൾ സബ് ജില്ലാ ലബോറട്ടറികളിലും മെയ് 22 വരെ സൗജന്യമായി പരിശോധന നടത്താൻ അവസരമുണ്ട്. ജലശുദ്ധീകരണ പ്ലാന്റിന്റെ മാതൃകയും ശുദ്ധീകരണ പ്രവർത്തനവും മനസിലാക്കുന്നതിനുള്ള അവസരവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *