2024 നവംബർ 7, 8 തീയതികളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. (310 ഒഴിവുകൾ)

TECH Kerala

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ.യിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനായി 2024 നവംബർ 7, 8 തീയതികളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. (310 ഒഴിവുകൾ)

ഇലെക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇന്സുലേറ്റർ (HVAC, പ്ലംബിംഗ്), മേസൺ, HVAC ടെക്‌നീഷ്യൻ, തുടങ്ങിയ ട്രേഡുകളിലുള്ള 310 ഒഴിവുകളിലേയ്ക്ക് ആണ് നിയമനം. ബന്ധപ്പെട്ട ട്രേഡുകളിൽ ITI പാസ്സായവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി: 19 വയസ്സ്.
സ്റ്റൈപെൻഡും ഓവർടൈം അലവൻസും കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വർഷത്തേക്കാണ് കരാർ.
താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 നവംബർ 7, 8 തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് മുൻപായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌.
വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *